ആനക്കാംപൊയിൽ: ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ എൽ.എസ്.എസ്. വിജയികളെയും ഉപജില്ലാ തലത്തിലുള്ള വിവിധ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയികളായ വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനായി   വിജയോത്സവം സംഘടിപ്പിച്ചു.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും എൽ.എസ്.എസ്. വിജയികളായ ഹവ്വ സൈനബ്, ജിലി ജോസഫ് എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

 വൈസ് വാർഡ് മെമ്പർ മഞ്ജു ഷിബിൻ അധ്യഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. പി.റ്റി.എ. പ്രസിഡൻ്റ് ജോത്സന ജോസ് , പ്രധാനാധ്യാപിക ഉമ്മു ഹബീബ , മുൻ പ്രധാനാധ്യാപകരായ വി.ടി ജോസ്., ബിന്ദു എസ്., സീനിയർ അസിസ്റ്റൻ്റ് സിറിൽ ജോർജ് , എം.പി.റ്റി.എ. പ്രസിഡൻ്റ് ജിഷ ബാബു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post