താമരശ്ശേരി :
യൂത്ത് കോൺഗ്രസ്സ് കുടുക്കിലുമ്മാരം യൂണിറ്റ് കൺവെൻഷൻ നടത്തി.
വണ്ടിപ്പെരിയാർ പീഡനക്കേസിലെ നീതി നിഷേധം സാംസ്കാരിക നായകന്മാരുടെ മൗനം ലജ്ജകരം എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കാവ്യ വി ആർ പറഞ്ഞു.

ജില്ലാ സെക്രട്ടറി എംപിസി ജംഷിദ് മുഖ്യപ്രഭാഷണം നടത്തി.
റിയാസ് വെങ്കണക്കൽ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളെ തിരഞ്ഞെടുത്തു
അജിത് നായർ പ്രസിഡന്റയും വൈസ് പ്രസിഡന്റായി റയീസ്, ജനറൽ സെക്രട്ടറി അർഷാദ് സെക്രട്ടറി കിരൻ രാജീവ്, ട്രഷററായി റിൻഷാദിനെയും തിരഞ്ഞടുത്തു.

Post a Comment

Previous Post Next Post