തിരുവമ്പാടി :
" തകരുന്ന ജനാധിപത്യം നിലനിർത്താൻ കോൺഗ്രസ് " എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മറിയപ്പുറം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തി. ഇന്ത്യ രാജ്യത്തും സംസ്ഥാനത്തിനകത്തും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവർത്തനനയമാണ് ബിജെപിയും സിപിഐഎമ്മും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്ക് മുന്നിൽ പറയുന്ന കാര്യങ്ങൾ ഭരണം കിട്ടിക്കഴിയുമ്പോൾ മാറ്റിപ്പറയുന്ന അല്പനായി കേരളത്തിലെ മുഖ്യമന്ത്രിമാറി.ഭരണത്തിന്റെ അഹങ്കാരത്തിൽ എന്ത് വൃത്തിക്കേടും ചെയ്താലും അതിനെതിരെ ശബ്ദിക്കുവാൻ ഒരു സാംസ്കാരിക നായകന്മാർ പോലും മുന്നോട്ടു വരാത്തത് ഈ നാടിന്റെ അരാജകത്വത്തെ തുറന്നു കാട്ടുന്നു.
ബിജെപിയുടെ ഒപ്പം ചേർന്ന് കോൺഗ്രസിനെ പരാജയപ്പെടുത്താൻ എന്ത് അഡ്ജസ്റ്റ്മെന്റിനും പിണറായി തയ്യാറാകും എന്നതിന് സൂചനയാണ് സ്വർണ്ണക്കടത്ത് കേസും, കൊടകര കുയിൽപ്പണക്കേസും, ഈ രണ്ടു ഫാസിസ്റ്റ് ശക്തികളെയും ഇനിയും ജനങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ജനാധിപത്യവും മതേതരത്വവും ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ പറഞ്ഞു.
ബൂത്ത് പ്രസിഡന്റ് സുലൈഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മണ്ഡലം പ്രസിഡണ്ട് മനോജ് വായ പറമ്പിൽ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്ക തെരുവിൽ, ഏലിയാമ്മ ജോർജ്, രാമചന്ദ്രൻ കരിമ്പിൽ, ബിജു എ സി, മുഹമ്മദ് വട്ടപ്പറമ്പിൽ, ടി എൻ സുരേഷ്, യുസി അജ്മൽ, ബഷീർ വടക്കാത്തറ, അബ്രഹാം വടയാറ്റുന്നേൽ, ബാബു പുലക്കുടി, ജോയി ചേട്ടൻ, സക്കീർ, റോയ് മ നിയാനിക്കൽ, യുസി മറിയം, ആമിന, സുബൈർ മറിയപ്പുറം, എന്നിവർ പ്രസംഗിച്ചു, ബൂത്തിലെ മുതിർന്ന കോൺഗ്രസ് അനുഭാവികളായ ജോർജ് പുളിയിലക്കാട്ട് , ജോസഫ് മനിയാനിക്കൽ, അപ്പച്ചൻ ഇളവുങ്കൽ, ജോസഫ് തയ്യിൽ, ജോസഫ് കുരിശിങ്കൽ, എന്നിവരെ മണ്ഡലം പ്രസിഡണ്ട് ആദരിച്ചു.
മണ്ഡലം പ്രസിഡണ്ട് ആദരിച്ചു.
Post a Comment