മുക്കം:  ഓവർലോഡ്, ആൽക്കഹോൾ സാന്നിധ്യം, താഴ്ഭാഗത്ത് നിന്നും വെള്ളം കയറിയാൽ വിവരം നൽകൽ തുടങ്ങി നിരവധി പ്രത്യേകതകളുമായി എം എം ഒ ഐ ടി ഐ യിലെ ഇലക്ട്രോണിക്സ്/ഇലെക്ട്രിക്കൽ ഡിപ്പാർട്മെന്റുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത "സ്മാർട്ട് ബോട്ട്" മുക്കത്തെ എഡ്യൂക്കേഷൻ എക്സ്പോയിൽ താരമാകുന്നു.

 ഓവർലോഡ് ആയിക്കഴിഞ്ഞഴിഞ്ഞാൽ ഈ ബോട്ട് പിന്നീട് സ്റ്റാർട്ട് ആവണമെങ്കിൽ നോർമൽ ലോഡിലേക്ക് എത്തണം. കൂടാതെ ആൽക്കഹോൾ ഡിറ്റക്ഷൻ സിസ്റ്റം ഉള്ളത് കൊണ്ട് ഡ്രൈവർ ആൾക്കഹോളിക്‌ ആണെങ്കിൽ അത്‌ മനസ്സിലാക്കി കൺട്രോൾ റൂമിൽ ബോട്ടിന്റെ ലൊക്കേഷൻ അടക്കം വിവരം കൈമാറുന്നു, നടുക്ക് വെച്ച് ബോട്ടിൽ വെള്ളം കയറിയാൽ അത്‌ മനസ്സിലാക്കി ബോട്ടിലുള്ളവർക്കും കൺട്രോൾ റൂമിൽ ഉള്ളവർക്കും ലൊക്കേഷൻ കൈമാറുന്നു തുടങ്ങി നിരവധി പ്രത്യേകതകൾ ഈ ബോട്ടിനുണ്ട്.

 അടുത്തിടെ തിരൂരിൽ ഇരുപതോളം പേരുടെ മരണത്തിന് കാരണമായ ബോട്ടപകടവും മുൻപ് നടന്ന വിവിധ അപകടങ്ങളും മുൻനിർത്തിയാണ് ഇങ്ങനെ ഒരു ബോട്ട് നിർമിക്കാൻ ഐ ടി ഐ തീരുമാനിച്ചത്.  

എം എം ഒ ഐ ടി ഐ യിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെൻറ് കൈകാര്യം ചെയ്യുന്ന റംസീന കെ പി, രാമകൃഷ്ണൻ പി ആർ, ഇലെക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ സജി മുക്കം, സോബേഷ് ബാലുശ്ശേരി, കൂടാതെ ഇലക്ട്രോണിക്സ്/ഇലെക്ട്രിക്കൽ പഠിക്കുന്ന ട്രെയിനുകളും ചേർന്നാണ് ഈ ബോട്ട് ഡിസൈൻ ചെയ്ത് യാഥാർഥ്യമാക്കിയത്. നിരവധി പേരാണ് എം എം ഒ എഡ്യൂക്കേഷൻ എക്സ്പോ കാണുവാൻ എത്തിച്ചേരുന്നത്. ജനുവരി 2ന് എക്സ്പോ അവസാനിക്കും.

Post a Comment

Previous Post Next Post