കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറ മുണ്ടൂര് ഓത്തിക്കൽ ബിജുവിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു. 


കഴിഞ്ഞദിവസം ആനയുടെ സാമിപ്യം ഉണ്ട് എന്ന് മനസ്സിലാക്കിയ സ്ഥലം ഉടമ ബിജു കർഷക കോൺഗ്രസ് നേതാക്കളെ വിവരമറിയിച്ചതിനെ തൂടർന്നാണ് പടക്കവുമായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നേതാക്കൾ സ്ഥലത്ത് എത്തിയത്.

 തീ കത്തിച്ചും പടക്കം പൊട്ടിച്ചും കർഷക കോൺഗ്രസ് കാട്ടാനക്ക് എതിരെ പ്രതിരോധം തീർത്തു. 

കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, സാബു മനയിൽ , ബാബു പട്ടരാട്ട്, ഷിജു ചെമ്പനാനി, വിൻസെന്റ് വടക്കേമുറി, ജോസ്കൂട്ടി പെരുമ്പള്ളി, സാബു അവണ്ണൂർ, ബിജു ഓത്തിക്കൽ , സിജു ഓത്തിക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post