ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മുടൂർ ജനകീയ ആരോഗ്യ കേന്ദ്രത്തോട് ചേർന്ന് MCF നിർമാണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രദേശ വാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ആരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണ വികസന സാധ്യതകളെ തടസ്സപ്പെടുത്തിയും തിങ്ങിനിറഞ്ഞ ജനവാസകേന്ദ്രത്തിന്റെ നടുവിലായി പ്രദേശവാസികളെ ആശങ്കയിൽ ആഴ്ത്തിക്കൊണ്ട്
ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി പഞ്ചായത്ത് നിർമ്മിക്കാൻ ഒരുങ്ങുന്ന എം സി എഫ്) മാലിന്യ തരംതിരിവ് കേന്ദ്രത്തിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് ഉൾപ്പെടെ സമരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു
പത്തൊമ്പതാം വാർഡ് മെമ്പർ ഡി ഉഷ ദേവി സ്വാഗതവും പതിനാറാം വാർഡ് മെമ്പർ ആനന്ദകൃഷ്ണൻ അധ്യക്ഷനും ആയ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ആനന്ദകൃഷ്ണൻ കൺവീനർ
യാസിർ പാറക്കൽ ചെയർമാൻ
അഹമ്മദ് കുട്ടി ഫൈസി ട്രഷറർ
ജോയിന്റ് കൺവീനർമാർ: -
ഡി ഉഷാദേവി
മനോജ് കുമാർ
ഹുസൈൻ പി
രാകേഷ് എം പി
വൈസ് ചെയർമാൻമാർ : -
സുരേഷ് പി ടി
രാജൻ സി എം
ജയൻ കെട്ടുങ്ങൽ പ്രമോദ്
എന്നിവര അടങ്ങുന്ന 51 അംഗ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
രക്ഷാധികാരികളായി
കെ കെ രാധാകൃഷ്ണൻ
എം സത്യപാലൻ
വി സി അരവിന്ദൻ
എം അബ്ദുറഹിമാൻ
എന്നിവരെയും ചുമതലപെടുത്തി.
Post a Comment