തിരുവമ്പാടി :
കേരളത്തിലെ പെൻഷൻ കാർക്ക് വർഷങ്ങളായി ലഭിക്കാനുള്ള രണ്ട് ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശികയും ആറ് ഗഡു ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്നും,
മുഴുവൻ ജനവിഭാഗത്തിന്റെയും ക്ഷേമ പെൻഷനുകൾ മുടക്കം കൂടാതെ ലഭ്യമാക്കണമെന്നും, മെഡി സെപിലെ അപാകതകൾ പരിഹരിക്കണമെന്നും വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വനിതാ വേദി സംസ്കാരിക വേദി സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ ,കലാ സാംസ്കാരിക പരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
വിവിധ മേലെ കളിലെ മികച്ച പ്രതിഭകളായ ബേബി പൈനാടത്ത് , കെ ടി ത്രേസ്യ, ജോസ് മാത്യൂ എന്നിവരെ യോഗത്തിൽ ആദരിച്ചു.
പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ കെ അബ്ദുറഹ്മാൻ കുട്ടി സംഘടനാ കാര്യങ്ങൾ പങ്കു വെച്ചു.
യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, വൈസ് പ്രസിഡന്റ് മാരായ എം, ജെ ജെയിo സ് , ടി ഒ അബ്ദുറഹ്മാൻ , മേഴ്സി ബാബു, സാംസ്കാരിക വേദി യൂണിറ്റ് കൺവീനർ ടോം തോമസ്, ബ്ലോക്ക് കൺവീനർ ടി ടി സദാ നന്ദൻ ,എം എം ജോസഫ് , തിരത്തെടുപ്പ് വരണാധികാരി കെ ശശീന്ദ്രൻ , കെ എം എമ്മാനുവൽ , മോട്ടിവേഷൻ ട്രെയ്നർ റാസിത്ത് അശോകൻ ,ബേബി പൈനാടത്ത്, കെ ടി ത്രേസ്യ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് തല സാഹിത്യ മത്സരത്തിൽ പങ്കെടുത്ത വർക്ക് സമ്മാനവും നൽകി.
ഭാരവാഹികൾ
പി വി ജോൺ - പ്രസിഡണ്ട്
കെ സി ജോസഫ് - സെക്രട്ടറി
എം കെ തോമസ് - ട്രഷറർ
Post a Comment