പാലക്കാട് :
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 ആരംഭിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. എസ്. ചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഹേമലത, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. മോഹന്‍, ക്യൂറേറ്റര്‍ പത്മജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment