ഫോട്ടോ:അമ്പലക്കണ്ടി ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച ഏകദിന വോളിമേള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ഫ്ലഡ് ലൈറ്റ് വോളിമേള ആവേശമായി.നൂറുകണക്കിനാളുകൾ കാണികളായി ഒഴുകിയെത്തിയ വോളിമേള നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒന്നടങ്കം വോളിമേളയുടെ ഭാഗമായത് ലഹരി വിരുദ്ധ കാമ്പയിന് ഊർജ്ജം പകരുന്നതായി.മികച്ച നാല് ടീമുകൾ തമ്മിലായിരുന്നു മൽസരം.ആവേശം ചോരാതെ അർദ്ധ രാത്രി വരെ നീണ്ടു നിന്ന വോളിമേളയിൽ വെള്ളച്ചാലിൽ ബ്രദേഴ്സ് ജേതാക്കളായി.നാഷണൽ പുത്തൂരിനാണ് രണ്ടാം സ്ഥാനം.
അമ്പലക്കണ്ടി ഒയാസിസ് ഗ്രൗണ്ടിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ വോളിമേള ഉൽഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി.കെ.ഖാസിം മുഖ്യാതിഥിയായിരുന്നു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നാട്ടിലെ പഴയകാല വോളിബോൾ താരങ്ങളായ നൂലങ്ങൽ മുഹമ്മദ് ഹാജി,കുഴിമ്പാട്ടിൽ ഇബ്രാഹീം കുട്ടി ഹാജി,ഇബ്രാഹീം ഹാജി നടമ്മൽ എന്നിവരെ പൊന്നാടയണിയിച്ചു.സൗഹാർദ്ധ പ്രതിനിധികളായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികളായ ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ(ബി.ജെ.പി),അഡ്വ:എ.ടി.സി.മുസഫർ സൽമാൻ(സി.പി.എം),ആർ.എം.അനീസ്(കോൺഗ്രസ്),ഗ്രന്ഥകാരൻ സാജൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.വി.സ്വാദിഖ്,മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സൈനുദ്ദീൻ കൊളത്തക്കര,മുക്കം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട്,റസാഖ് മാസ്റ്റർ തടത്തിമ്മൽ,സി.കെ.റസാഖ് മാസ്റ്റർ കൈവേലിമുക്ക്,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.കോമളവല്ലി,മുൻ പഞ്ചായത്തംഗങ്ങളായ കെ.ടി.മുഹമ്മദ്,എം.സി.റഫീനത്തുല്ലാഹ് ഖാൻ,ഓമശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് ഓമശ്ശേരി,ജന:സെക്രട്ടറി സഹദ് കൈവേലിമുക്ക്,ഒയാസിസ് അബൂബക്കർ,വാർഡ് മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർ,ടൗൺ എം.എസ്.എഫ്.ഭാരവാഹികളായ ഷാനു തടായിൽ,സിനാൻ നെരോത്ത് എന്നിവർ ആശംസകൾ നേർന്നു.ടൗൺ യൂത്ത് ലീഗ് ജന:സെക്രട്ടറി യു.കെ.ശാഹിദ് സ്വാഗതവും സംഘാടക സമിതി ജന.കൺവീനർ അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ നന്ദിയും പറഞ്ഞു.
ജേതാക്കൾക്കും മികച്ച കളിക്കാർക്കുമുള്ള ട്രോഫിയും ഉപഹാരങ്ങളും സംഘാടക സമിതി ഭാരവാഹികളായ പി.പി.നൗഫൽ,അഷ്‌റഫ് കീപ്പോര്,ശംസുദ്ദീൻ നെച്ചൂളി,ഇ.കെ.ശമീർ,സി.വി.റിയാസ്,നജീൽ നെരോത്ത്,ഇ.കെ.ആരിഫ്,നിസാർ കുഴിമ്പാട്ടിൽ,ഇസ്മായിൽ പുറായിൽ,സി.വി.ശംസീർ എന്നിവർ വിതരണം ചെയ്തു.
Post a Comment