ഇടുക്കി: ഹർത്താലിനും പ്രതിഷേധങ്ങൾക്കും ഇടയിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആരംഭിക്കുന്ന കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിൽ എത്തിയത്.


ഗവർണറുടെ വരവിനെ എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചാണ് സ്വീകരിച്ചത്. എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പുറപ്പെട്ട ഗവർണർക്ക് നേരെ വിവിധ പ്രദേശങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നേരത്തെ ഇടുക്കിയിലേക്ക് പോകും ഒന്നിനെയും ഭയമില്ലെന്ന് ഗവർണർ. തനിക്ക് യാതൊരു ഭീഷണിയുമില്ലെന്ന് ഗവർണർ പ്രതികരിച്ചിരുന്നു.


അതേസമയം തൊടുപുഴയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ രാവിലെ കറുത്ത ബാനർ ഉയർത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് ബാനർ ഉയര്‍ത്തിയിരിക്കുന്നത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ‘കാ​രു​ണ്യം’ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ചൊ​വ്വാ​ഴ്​​ച തൊ​ടു​പു​ഴ​യി​ൽ എ​ത്തു​ന്നത്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ​ഇ​ടു​ക്കി മു​ൾ​മു​ന​യി​ലാണിപ്പോൾ. ഭൂ​നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ എ​ൽ.​ഡി.​എ​ഫ്​ ജി​ല്ല നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് മാ​ർ​ച്ച്​ ന​ട​ത്തു​ന്നുണ്ട്.

 
ഇതിനിടെലാണ്,​ ഗ​വ​ർ​ണ​ർ ഇ​ടു​ക്കി​യി​ലേ​ക്ക്​​ എ​ത്തിയത്. ഭൂ​നി​യ​മ ഭേ​ദ​ഗ​തി​ക്ക്​ അ​നു​മ​തി ന​ൽ​കാ​ത്ത ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ്​ ഹ​ർ​ത്താ​ലെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​. ​

ഗ​വ​ർ​ണ​റെ ഇ​ടു​ക്കി​യി​ലേ​ക്ക്​ ക്ഷ​ണി​ച്ച വ്യാ​പാ​രി​ക​ളു​ടെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ കു​റ്റ​പ്പെ​ടു​ത്തു​​മ്പോ​ൾ, പ​രി​പാ​ടി നേ​ര​ത്തേ​ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണെ​ന്നാ​ണ്​ വ്യാ​പാ​രി നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​. അ​തേ​സ​മ​യം, ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ് ഇ​ടു​ക്കി​യി​ലെ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ചെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഗ​വ​ർ​ണ​റു​ടെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത​റി​ഞ്ഞ് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ് അ​തേ ദി​വ​സം​ത​ന്നെ ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണ്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സി​ന്‍റെ പ്ര​തി​ക​ര​ണം. വ്യ​പാ​രി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ക്കു​​മെ​ന്നും പൊ​ലീ​സി​നോ​ട് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ലും വ്യ​ക്ത​മാ​ക്കി.

പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി​ക​ൾ, രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, വി​വാ​ഹ യാ​ത്ര​ക​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന്‌ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​താ​യി എ​ൽ.​ഡി.​എ​ഫ്​ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ എ​ത്തു​ന്ന ദി​വ​സം ഹ​ർ​ത്താ​ല​ട​ക്കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ സേ​ന​യെ വി​ന്യ​സി​ച്ച​താ​യി തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി ഇ​മ്മാ​നു​വേ​ൽ പോ​ൾ പ​റ​ഞ്ഞു.
 

Post a Comment

أحدث أقدم