തിരുവമ്പാടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവമ്പാടി ശാഖയിൽ പ്രധാനമന്ത്രി അപകട ഇൻഷ്യൂറൻസ് പദ്ധതിയിൽ (പി.എം.എസ്.ബി.ഐ) അംഗമായ വിൽസൺ മാത്യു കൈതമറ്റത്തിന്റെ മരണാനന്തര ആനുകൂല്യ തുകയായ രണ്ട് ലക്ഷം രൂപ അവകാശിയായ സെലിൽ മാത്യുവിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് കൈമാറി.
വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ,എസ്.ബി ഐ മാനേജർ ശ്രുതി എസ് എച്ച്, ഫീൽഡ് ഓഫീസർ ദിവ്യ ടി. മെമ്പർമാരയ രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി എന്നിവർ പങ്കെടുത്തു.
Post a Comment