ജിദ്ദ : കേന്ദ്ര ന്യൂനപക്ഷ, വനിതാ, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരനും ചർച്ച നടത്തി. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ സാന്നിധ്യത്തിലാണ് സ്മൃതി ഇറാനിയും സംഘവും സൗദ് ബിൻ മിശ്അൽ രാജകുമാരനുമായി ജിദ്ദയിൽ കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. സൗഹൃദ സംഭാഷണങ്ങൾ നടന്ന കൂടിക്കാഴ്ചക്കിടെ പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഇരുവിഭാഗവും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു. 

Post a Comment

أحدث أقدم