ദേശീയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദാന ദിനാചരണം സംഘടിപ്പിക്കുന്നത്. 


കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 പേരാണ് സൈക്കിൾ റാലിയിൽ അണിനിരന്നത്. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച റാലി സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് എന്നിവിടങ്ങളിൽ പര്യടനം നടത്തി. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതൾ ജി മോഹൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post