കോഴിക്കോട് :
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇ മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിന്റെയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തില്‍ ഇ മൊയ്തു മൗലവി മ്യൂസിയത്തില്‍ നടന്ന സെമിനാറില്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ വി വി ഹരിദാസ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി എം സി വസിഷ്ഠ്, ഗുരുവായൂരപ്പന്‍ കോളേജ് ചരിത്രവിഭാഗം മേധാവി ഡോ കെ ശ്രീലത, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post