നെല്ലിപ്പൊയിൽ :
ഫെബ്രുവരി 13, 14 തീയതികളിലായി വിമല യുപി സ്കൂൾ,
മഞ്ഞുവയലിൽ നടത്തിവന്ന ശാസ്ത്ര വിസ്മയം ലൂമിയർ 2K24 പ്രദർശന വൈവിധ്യത്താലും, സന്ദർശകബാഹുല്യത്താലും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. 



ക്ലാസ് മുറികളിൽ നിന്ന് കണ്ടും, കേട്ടും, അനുഭവിച്ചുമറിഞ്ഞ ശാസ്ത്ര സത്യങ്ങളെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി സമൂഹ നന്മയ്ക്കായി ലളിത വൽക്കരിച്ചതായിരുന്നു ലൂമിയർ 2K24. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന ഈ മേളയിൽ ഏറുമാടം മുതൽ ഏറോപ്ലെയിൻ  വരെ എല്ലാ സ്റ്റാളുകളും കുട്ടികളെ ഏറെ ആകർഷിക്കുന്നവയായിരുന്നു. CWRDM , പ്ലാനറ്റേറിയം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എയ്റോപ്ലെയിൻ, ഫുഡ് സ്റ്റാൾ, എന്നിവയ്ക്കൊപ്പം വിമലയിലെ വിദ്യാർത്ഥികൾ ഒരുക്കിയ പരീക്ഷണ- നിരീക്ഷണ സ്റ്റോളുകളും കാഴ്ചക്കാരെ ഏറെ വിസ്മയഭരിതരാക്കി. സമീപപ്രദേശങ്ങളിൽ നിന്നുള്ള സ്കൂളുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും  ഏകദേശം  7,000 ത്തോളം സന്ദർശകരുടെ  ഒഴുക്ക് ഗ്രാമവാസികളെയും, കുട്ടികളെയും സംബന്ധിച്ചിടത്തോളം  നവ്യാനുഭവം ആയിരുന്നു. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കറുകമാലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  ലൂമിയർ 2K24 ന്റെ പിന്നണി പ്രവർത്തകരായ സ്കൂൾ അധികൃതരെയും  രക്ഷിതാക്കളെയും കുട്ടികളെയും മാനേജർ പ്രത്യേകം   അഭിനന്ദിച്ചു. ലൂമിയർ2K24ലെ കൂപ്പണുകളുടെ   നറുക്കെടുപ്പും  സമാപന സമ്മേളനത്തോടോപ്പം നടത്തപ്പെട്ടു.

Post a Comment

Previous Post Next Post