കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികൾക്ക് പരീക്ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഉണർവ്വ് 2024 ക്ലാസ്സ് സംഘടിപ്പിച്ചു.
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആയ നസീർമോൻ സി.റ്റി ക്ലാസുകൾ നയിച്ചു.
പരീക്ഷ സമയങ്ങളിൽ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ കുട്ടികളെ സജ്ജരാക്കുക എന്നതായിരുന്നു പ്രോഗ്രാമിൻ്റെ ലക്ഷ്യം.
ക്ലാസ്സിന് സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
ബോട്ടണി അദ്ധ്യാപികയും സൗഹൃദ കോർഡിനേറ്ററുമായ രാജി ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു.
Post a Comment