ഓമശ്ശേരി: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഗവ:കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഏകദിന പാലിയേറ്റീവ് കുടുംബ സംഗമം (സുകൃതം-24)സംഘടിപ്പിച്ചു.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പാലിയേറ്റീവ് സംഗമം നടത്തിയത്.ഓമശ്ശേരി എഫ്.എച്ച്.സി.അങ്കണത്തിൽ നടന്ന ശ്രദ്ധേയമായ കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,മുൻ പ്രസിഡണ്ട് പി.അബ്ദുൽ നാസർ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,സലാം ആമ്പറ,ടി.ടി.മനോജ് കുമാർ,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,നൗ ഷാദ് ചെമ്പറ,എ.കെ.അബ്ദുല്ല,വേലായുധൻ മുറ്റോളി,യൂസുഫ് പപ്പാസ് എന്നിവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സമാപന സംഗമത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത 287 കുടുംബങ്ങൾക്ക് സമാപന ചടങ്ങിൽ വെച്ച് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.ഹെൽത്ത് ഇൻസ് പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,എച്ച്.എം.സി.അംഗം പി.വി.സ്വാദിഖ് എന്നിവർ ക്ലാസെടുത്തു.പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കെ.ആനന്ദകൃഷ്ണൻ,എം.ഷീല എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് അംഗങ്ങളുടെ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ നിറഞ്ഞ സദസ്സിന് നവ്യാനുഭൂതിയായി.നാടൻ പാട്ട് കലാകാരി ശ്രീനിഷ വിനോദ് കൂടത്തായി,മീഡിയ വൺ പതിനാലാം രാവ് സീസൺ സിക്സിലെ ഫാസ്റ്റ് റണ്ണർ അപ് അഷിക വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഗാന വിരുന്നും അരങ്ങേറി.ആശ പ്രവർത്തകരുടേയും ആരോഗ്യ വകുപ്പ് ജീവനക്കാരുടേയും നേതൃത്വത്തിൽ നടന്ന വിവിധങ്ങളായ കലാപരിപാടികൾ പാലിയേറ്റീവ് സംഗമത്തിന് മാറ്റ് കൂട്ടി.
ഫോട്ടോ:ഓമശ്ശേരിയിൽ പാലിയേറ്റീവ് കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق