ഭവന നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും 8.38 കോടി.
ഓമശ്ശേരി:ഉൽപാദന മേഖലയിൽ 1.26 കോടി രൂപയും സേവന മേഖലയിൽ 7.39 കോടി രൂപയും പാശ്ചാത്തല മേഖലയിൽ 3.89 കോടി രൂപയും മൈന്റനൻസ് പദ്ധതികൾക്കായി 2.97 കോടി രൂപയുമുൾപ്പടെ 36 കോടി 42 ലക്ഷം രൂപ വരവും 34 കോടി 97 ലക്ഷം രൂപ ചെലവും 1 കോടി 44 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിന് ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി അംഗീകാരം നൽകി.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ബജറ്റ് അവതരിപ്പിച്ചു.നികുതി വരുമാനമായി 1 കോടി 33 ലക്ഷം രൂപയും നികുതിയേതര വരുമാനമായി 1 കോടി 73 ലക്ഷം രൂപയുമുൾപ്പടെ ആകെ തനത് വരുമാനം 3 കോടി 6 ലക്ഷം രൂപയും പഞ്ചായത്ത് പ്രതീക്ഷിക്കുന്നു.
ഭവന നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും 8 കോടി 38 ലക്ഷം രൂപയാണ് നീക്കി വെച്ചത്.പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 4.37 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.റോഡ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി2.97 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 84 ലക്ഷം രൂപയും പഞ്ചായത്തിന്റെ കെട്ടിടങ്ങളുടേയും സ്ഥാപനങ്ങളുടേയു സംരക്ഷണത്തിനായി 68 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.കാർഷിക മേഖലയിൽ 60 ലക്ഷം രൂപയും വയോജന സൗഹൃദ പഞ്ചായത്തിനായി 25 ലക്ഷം രൂപയും ബാല സൗഹൃദ പഞ്ചായത്തിനായി 19.5 ലക്ഷം രൂപയും സമ്പൂർണ്ണ ശുചിത്വ പദ്ധതിക്ക് 28.6 ലക്ഷം രൂപയും മൃഗ സംരക്ഷണത്തിന് 7 ലക്ഷം രൂപയും ക്ഷീര വികസന മേഖലയിൽ 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ആരോഗ്യ മേഖലയിൽ 19 ലക്ഷം രൂപയും സ്മാർട്ട് എജ്യുക്കേഷൻ പദ്ധതിക്കായി 10 ലക്ഷം രൂപയും ഭിന്ന ശേഷി സൗഹൃദ പഞ്ചായത്തിനായി 30.75 ലക്ഷം രൂപയുമാണ് നീക്കി വെച്ചത്.വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്കായി 31 ലക്ഷം രൂപയും ദാരിദ്ര്യ നിർമാർജനത്തിനായി 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് അംഗീകരിക്കാൻ ചേർന്ന ഭരണസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ബജറ്റ് അവതരിപ്പിക്കുന്നു.
Post a Comment