കണ്ണൂര്‍: പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കറാണ് പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വാതക ചോര്‍ച്ചയില്ല. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.

നിയന്ത്രണം വിട്ട ലോറി ഒരു കാറിലും ട്രാവലറിലും ഇടിച്ചു. ലോറി ഡ്രൈവര്‍ക്കും ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് പേര്‍ക്കും നിസാര പരിക്കുണ്ട്.
 മറ്റൊരു ടാങ്കർ സ്ഥലത്തെത്തിച്ച് പാചകവാതകം അതിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. 
 

Post a Comment

أحدث أقدم