ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച്‌ ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഓമശ്ശേരി പഞ്ചായത്ത്തല പരിപാടികൾക്ക്‌ കൊയ്ത്തുത്സവത്തോടെ ഉജ്ജ്വല തുടക്കം.ഓമശ്ശേരി റൊയാഡ്‌ ഫാം ഹൗസിലെ ഒരേക്കർ വയലിൽ നടന്ന കൊയ്ത്തുത്സവം ജനപ്രതിനിധികളുടേയും സ്കൂൾ വിദ്യാർത്ഥികളുടേയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടേയും നിറസാന്നിദ്ധ്യത്തിൽ നാടിന്റെ ആഘോഷമായി മാറി.നെല്ല് കൊയ്തും അവിലുണ്ടാക്കിയും കപ്പ ചുട്ടും വയലിലെ ചെളിയിൽ കളിച്ചുല്ലസിച്ചും മണിക്കൂറുകൾ നീണ്ടു നിന്ന  കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ നാട്ടുത്സവമായി മാറുകയായിരുന്നു.

കോഴിക്കോട്‌ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്‌ ഐ.എ.എസ്‌.ഉൽഘാടനം ചെയ്തു.ഡോ:എം.കെ.മുനീർ എം.എൽ.എ.മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ,പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,റൊയാഡ്‌ ഫാം ഹൗസ്‌ മാനേജിംഗ്‌ ഡയറക്ടർ അഷ്‌റഫ്‌ കാക്കാട്ട്‌, മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ കെ.കെ.എ.ഖാദർ,നസീഫ്‌ കൊടുവള്ളി,സൈനുദ്ദീൻ കൊളത്തക്കര,എ.കെ.അബ്ദുല്ല,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,ബ്ലോക്‌ പഞ്ചായത്തംഗം എസ്‌.പി.ഷഹന,പഞ്ചായത്തംഗം കെ.ആനന്ദകൃഷ്ണൻ,കൃഷി ഓഫീസർ പി.പി.രാജി എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ സ്വാഗതവും സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്‌ നന്ദിയും പറഞ്ഞു.

പഞ്ചായത്ത്‌ ലേണിംഗ്‌ സെന്ററിന്റെ ഭാഗമായി ദ്വിദിന സന്ദർശനത്തിന്‌ ഓമശ്ശേരിയിലെത്തിയ കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.വൽസല കുമാരി,വൈസ്‌ പ്രസിഡണ്ട്‌ ബിനേഷ്‌,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാന്മാരായ ഷീജ രാധാകൃഷ്ണൻ,ഡാനിയേൽ തരകൻ,ടി.ശ്രീലേഖ,മെമ്പർ മാരായ ബി.അരുണാമണി,റെജി കുര്യൻ,അമൽ രാജ്‌,എസ്‌.ബിജു,രശ്മി രഞ്ജിത്ത്‌,പ്രഭാകുമാരി,ജെ.സൂര്യ,രാജൻ നാട്ടിശ്ശേരി എന്നിവർ കൊയ്ത്തുത്സവത്തിന്‌ അഭിവാദ്യമർപ്പിച്ചു.

രാവിലെ ഓമശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ്‌ പരിപാടി ആരംഭിച്ചത്‌.ഘോഷയാത്ര റൊയാഡ്‌ ഫാം ഹൗസ്‌ പരിസരത്ത്‌ സമാപിച്ചു.പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,വിവിധ സംഘടനാ പ്രതിനിധികളായ സലാം ആമ്പറ,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,പി.എ.ഹുസൈൻ മാസ്റ്റർ,എം.പി.അഷ്‌ റഫ്‌,നൗഷാദ്‌ ചെമ്പറ,വേലായുധൻ മുറ്റോളിൽ,രാജീവൻ മാസ്റ്റർ തുടങ്ങിയവർ ഘോഷയാത്രക്ക്‌ നേതൃത്വം നൽകി.പൊതുജനങ്ങൾ,ഹരിത കർമ്മ സേന,അങ്കണവാടി വർക്കേഴ്‌സ്‌,കുടുംബശ്രീ പ്രവർത്തകർ,ആശ വർക്കേഴ്സ്‌ ഉൾപ്പടെ നൂറുകണക്കിനാളുകൾ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ അണി നിരന്നു.മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ 9,10,11 തിയ്യതികളിൽ മഡ്‌ ഫുട്‌ ബോളും തുടർന്ന് സപ്ത ദിന കാർഷിക വിപണന പ്രദർശന മേളയും നടക്കും.

ഫോട്ടോ:കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ നടന്ന കൊയ്ത്തുത്സവം കോഴിക്കോട്‌ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്‌ ഐ.എ.എസ്‌.ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم