തിരുവമ്പാടി :
ദേശീയ വിരവിമുക്ത ദിനം പഞ്ചായത്ത് തല ഉത്ഘാടനം തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ബോധവൽക്കരണക്ലാസ്സു നടത്തി.
താഴെ തിരുവമ്പാടി അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാനും തൊണ്ടിമ്മൽ സകൂളിൽ വാർഡ് മെമ്പർ പി.ബീനയും പരിപടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ പ്രവർത്തകരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും അംഗൻവാടി ടീച്ചർമാരും ആശ വർക്കർമാരും കുട്ടികൾക്ക് ഗുളിക വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.
ഫെബ്രുവരി 8 ന് സ്കൂളുകളിലും, അംഗൻവാടികളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി വിര ഗുളിക നൽകി. സ്കൂളുകളിലും അംഗനവാടികളിലും പോകാത്ത കുട്ടികൾക്ക് അംഗനവാടികളിൽ വച്ച് മരുന്ന് വിതരണം ചെയ്തു. ഫെബ്രുവരി 15 ന് മോപ്പ് അപ്പ് റൗണ്ടും നടക്കുന്നു. അന്നേ ദിവസം ഗുളിക കിട്ടാത്തവർക്ക് വിതരണം ചെയ്യുന്നതാണ്.
ഉദ്ഘാടന പരിപാടിയിൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി ശ്രീജിത്ത് , കെ ഷാജു ,ജെപിഎച്ച് എൻമാരായ വിജിമോൾ , ലിഷ ഗോപി, അധ്യാപികമാരായ നീതു എ എസ്, സിസ്റ്റർ ജെസ്ന,എന്നിവർ സംസാരിച്ചു.
إرسال تعليق