ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരന് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നൽകിയ സ്വീകരണ യോഗത്തിൽ വെച്ച് സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ ഉപഹാരസമർപ്പണം നടത്തി.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവ വിദ്യാർഥിയായ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരന് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കഴിഞ്ഞ ആഴ്ചയാണ് പി കെ ഗംഗാധരൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്.
വിവിധ മേഖലകളിൽ പ്രമുഖരായ പൂർവവിദ്യാർഥികളെ വിദ്യാർഥികൾക്കുമുമ്പിൽ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് വിദ്യാലയത്തിൻ്റെ ഉപഹാരം സമർപ്പിച്ചു.
പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സ്റ്റാഫ് സെക്രട്ടറി സി കെ ബിജില, വിദ്യാർഥി പ്രതിനിധി ആയിഷ റിയ എന്നിവർ പ്രസംഗിച്ചു.
Post a Comment