ഡൽഹിയിൽ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് 25 കാരനെ കുത്തി കൊലപ്പെടുത്തിയത്. ആളുകൾ നോക്കിനിൽക്കെ പട്ടാപ്പകലായിരുന്നു കൊലപാതകം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ സുൽത്താൻപുരിയിലാണ് സംഭവം. ആസാദ്(25) എന്നയാളാണ് കൊല്ലപ്പെട്ടത്. ആസാദിൻ്റെ ബൈക്ക് മദ്യപാസംഘം തള്ളിയിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. സംഘം യുവാവിനെ ആവർത്തിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ ഉടൻ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് പകൽ വെളിച്ചത്തിലെ ക്രൂരമായ കൊലപാതകം.
Post a Comment