കൊടുവള്ളി :
ഈ വർഷത്തെ എൽഎസ്എസ്,യു.എസ് എസ് പരീക്ഷ ഇന്ന് നടക്കുന്ന അവസരത്തിലും മുൻ വർഷങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഗ്രാൻഡ് നൽകാതെ മത്സര പരീക്ഷകൾ വീണ്ടും വീണ്ടും നടത്തി ഈ സംവിധാനം തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർമാണെന്ന് കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റി. എൽ.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള എല്‍.എസ്.എസ്, യുപി വിദ്യാര്‍ഥികള്‍ക്കായുള്ള യു.എസ്.എസ് എന്നീ സ്കോളർഷിപ്പ് പരീക്ഷകളുടെ ഗ്രാൻ്റ് വിനിയോഗത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ അനാസ്ഥ. ഈ ഗവൺമെൻറ് വന്നതിനുശേഷം ഇതുവരെ കുട്ടികൾക്ക് പണം നൽകിയിട്ടില്ല. ഇത് വിദ്യാർത്ഥികളോട് കാണിക്കുന്ന വഞ്ജനയാണ്, വിദ്യാലയത്തിന്റെ പൊതു ഫണ്ടിൽ നിന്നും പണം എടുത്ത് പരീക്ഷ നടത്താൻ പറയുന്ന ഗവൺമെൻറ് ധൂർത്തിന് യാതൊരുവിധ കുറവും വരുത്താതെ മുന്നോട്ടുപോകുന്നത് സാമൂഹിക ഭദ്രത ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാറിന് താൽപര്യമില്ല എന്നതിന്റെ സൂചനയാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു പി കൃഷ്ണൻ പറഞ്ഞു .
യോഗത്തിൽ പി.സിജു അധ്യക്ഷതവഹിച്ചു. പി.എം ശ്രീജിത്ത്, ഒ.കെ.ഷെറീഫ് , ബെന്നി ജോർജ്, പി.രാമചന്ദ്രൻ, ഇ.കെ.സുരേഷ്, സുജേഷ്.കെ.എം , സുധീർ കുമാർ, ചിത്രാ രാജൻ ,കെ.സജീഷ് എന്നിവർ സംസാരിച്ചു.
Post a Comment