തിരുവമ്പാടി :
പുതുക്കി പണിത പുന്നക്കൽ വഴിക്കടവ് പാലത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
പുന്നക്കൽ മിൽക് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ തിരുവമ്പാടി പഞ്ചായത്ത് അംഗം ഷൈനി ബെന്നി അധ്യക്ഷത വഹിച്ച
ചടങ്ങിൽ ലിസി സണ്ണി,രാധാമണി സി എൻ പുരുഷോത്തമൻ, സജി ഫിലിപ്പ്, ജോയ് മ്ലാങ്കുഴിയിൽ,ജിതിൻ പല്ലാട്ട്,വിൽസൺ താഴത്ത്പറമ്പിൽ,കോയ പുതുവയൽ,എബ്രഹാം മാനുവൽ,അജയ് ഫ്രാൻസി,സിജോ വടക്കേതോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
യോഗം ഷൈനി ബെന്നി ചെയർമാനായും സജി ഫിലിപ്പ് കൺവീനറായുമുള്ള സംഘാടക സമിതിയെ തെരെഞ്ഞെടുത്തു.
Post a Comment