തിരുവമ്പാടി :
തിരുവമ്പാടി അൽഫോൻസാ കോളേജും ഇന്ത്യയിലെ ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഇൻസ്റ്റിറ്റുട്ട് ഇൻ ഇന്ത്യയുടെയും ഫ്രാൻസ് കാംപസ് ഇന്ത്യയുടെയും സഹകരണത്തോടെ ചൂസ് ഫ്രാൻസ് ടൂർ എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നു. പുതിയ ദേശീയവിദ്യാഭ്യാസ നയത്തിന്റെയും സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങളുടെയും പ്രയോഗവൽക്കരണമാണ് കോളേജ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. കേരളത്തിൽ നിന്നും മറുനാടുകളിലേക്ക് വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞു യുവാക്കൾ ചേക്കേ റുന്നത് ഒരു പരിധിവരെ തടയിടാൻ ഈ സംരംഭം സഹായിക്കും.ഒപ്പംകേരളത്തിലെ സ്ഥാപനങ്ങളെ വിദേശ രാജ്യങ്ങളിലെ ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന വിധത്തിലേക്ക് മാറ്റിയെടുക്കുവാൻ ഈ ഉന്നത വിദ്യാഭ്യാസസമ്മിറ്റ് ലക്ഷ്യം വെക്കുന്നു. ഫ്രഞ്ച് സർക്കാർ നൽകുന്ന സ്കോളർഷിപ്പോടെ പ്ലസ്ടു മുതൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും അധ്യാപകർക്കും ഫ്രാൻസിൽ ഉന്നതപഠനത്തിനാണ് അവസരമൊരുക്കുന്നത്. രാവിലെ 10 മണിക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഐക്യുഎസി ഡയറക്ടർ ഡോ. ജോസ് ടി പുത്തൂർ ഉദ്ഘാടനം ചെയ്യും.
കേരളത്തിലാദ്യമായി ഫ്രഞ്ച് എംബസി നടത്തുന്ന റീജനൽ CFT യിൽ , അറ്റാഷേ, ഫ്രൻസ്വ സാവിയേ മോർട്രൂയ് അധ്യക്ഷനായിരിക്കും.പോണ്ടിച്ചേരി കോൺസൽ ജനറൽ ലിസ് താൾബോ ബാറേ, നാഷണൽ കോർഡിനേറ്റർ ഓഫ് ക്യാമ്പസ് ഫ്രാൻസ് ഇന്ത്യ എലോയിസ് ഓന്തേ,സയൻസ് ആൻഡ് അക്കാഡമിക് കോപ്പറേഷൻ ഓഫീസർ ല്വുസില് ഗിയ്യേ, കോളേജ് മാനേജർ ഫാ. സ്കറിയാ മങ്ങരയിൽ, പ്രിൻസിപ്പൾ ഡോ.ചാക്കോ കാളംപറമ്പിൽ,ഐക്യു എസി കോർഡിനേറ്റർ ഫാ.ജിയോ മാത്യു എന്നിവർ സംസാരിക്കും.വൈസ് പ്രിൻസിപ്പൾ ഫാദർ ഷെനീഷ് താന്നിക്കൽ, ഫ.ഷിജു ചെമ്പുത്തൂകിൽ, തുടങ്ങിയവർ നേതൃത്വം നൽകും .
ഫ്രാൻസിൽ നിന്നുള്ള ഇരുപതോളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുപ്പിക്കുന്ന ഉച്ചകോടിയിൽ ഫ്രഞ്ച് സർക്കാർ നൽകുന്ന സ്കോളർഷിപ്പോടെ പ്ലസ്ടു മുതൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും അധ്യാപകർക്കും ഫ്രാൻസിൽ ഉന്നതപഠനത്തിനാണ് അവസരമൊരുങ്ങുന്നു .
ഫ്രാൻസിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കേരളത്തിലെ കോളജുകൾക്ക് ധാരണ പത്രങ്ങൾ ഒപ്പുവെക്കുന്നതിനുവേണ്ട പ്രാഥമിക ചർച്ചകൾ പ്രോഗ്രാമിൽ നടക്കും.
Post a Comment