മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കും പിഴ ചുമത്തും
തിരുമ്പാടി: തിരുമ്പാടി ഗ്രാമ ഞ്ചായത്ത് മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്യക്ഷത വഹിച്ചു.
തിരുവമ്പാടിയെ മാലിന്യമുക്തമാക്കാനായി ഫെബ്രുവരി 4 മുതൽ 14 വരെ ശുചിത്വോത്സവം എന്ന പേരിൽ വിപുലമായ ശുചിത്വ കാംപയ്ൻ നടത്തിയതിനു ശേഷമാണ് ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചത്.തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അങ്ങാടികളേയും വീടുകളേയും ശുചിത്വ നില നിർത്താൻ ശുചിത്വ ഗ്രൈസിംഗ് നടപ്പാക്കുകയാണ് ഗ്രാമ പഞ്ചായത്തിന്റെ അടുത്ത ലക്ഷ്യം. ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടേയും സഹകരണമുണ്ടായാൽ ശുചിത്വ രംഗത്ത് തിരുവമ്പാടി ഒരു മാതൃകയായി മാറും.ഹരിത കർമ്മസേനക്ക് കൃത്യമായി യൂസർ ഫീ നൽകാത്ത കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉടൻ കർശന നടപടിയുണ്ടാകും.
പരിപാടിയിൽ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, ബിബിൻ ജോസഫ് , മേഴ്സി പുളിക്കാട്ട്, മുഹമ്മദലി കെ.എം, എബ്രഹാം മാനുവൽ, മനോജ് വാഴെ പറമ്പൻ , വിത്സൽ താഴത്തുപറമ്പിൽ , സുനീർ മുത്താലം, ഒ.ടി തോമസ് മാസ്റ്റർ, കെ.ടി സെബാസ്റ്റ്യൻ, പ്രസാദ് തൊണ്ടിമ്മൽ , അയന, ജമീല തുടങ്ങിയവർ സംസാരിച്ചു.
Post a Comment