ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് സജ്ജീകരിച്ച സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയിൽ നിന്നാണ് മണ്ണ് പരിശോധന നടത്തിയത്.നൂറോളം കർഷകർ പരിശോധനക്ക് മണ്ണുമായെത്തി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്.നളിനി,രാഗിത കിരൺ എന്നിവർ പ്രസംഗിച്ചു.സോയിൽ സർവ്വേ ഓഫീസർ റൈഹാനത്ത്,കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ തിക്കോടിയിലെ മൊബെൽ മണ്ണ് പരിശോധനാ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത നന്ദിനി എന്നിവർ ക്ലാസെടുത്തു.'മണ്ണ്' മൊബൈൽ ആപ്പ് കർഷകർക്ക് പരിചയപ്പെടുത്തി.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും എക്സ്പോ സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് നന്ദിയും പറഞ്ഞു.
ഫോട്ടോ:ഓമശ്ശേരിയിൽ സൗജന്യ മണ്ണ് പരിശോധനയുടെ സർട്ടിഫിക്കറ്റുകളുടെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.
Post a Comment