തിരുവമ്പാടി :
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി സ്മൃതി സംഗമവും പൊതുസമ്മേളനവും നടത്തി.
ഡി. സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ മുഹമ്മദ് ദിഷാൽ അധ്യക്ഷനായിരുന്നു, കർഷക കോൺഗ്രസ് സംസ്‌ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്,തിരുവമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. എൻ ഷുഹൈബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കമറു കാക്കവയൽ, ജിതിൻ പല്ലാട്ട്, യു.സി.അജ്മൽ, നിസാർ മാഷ്, ജോർജ് തോമസ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു ചെമ്പനാനി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഷിജു മാസ്റ്റർ, നിഷാദ് നീലേശ്വരം, സലീം തോട്ടത്തിന് കടവ്, കെ. എസ്. യു നിയോജക മണ്ഡലം പ്രസിഡന്റ് തനുദേവ് കൂടാംപൊയിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌മാരായ അമൽ ടീ. ജയിംസ്, ഷാനിബ്, നൗഷാദ് വി. എസ്, ജോർജ് കുട്ടി, ജോഷ്വാ, ജംഷീദ് ചോലക്കൽ എന്നിവർ സംസാരിച്ചു.
Post a Comment