ഓമശ്ശേരി:' ഹരിതം,സുന്ദരം,ഓമശ്ശേരി' മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിലെ 19 വാർഡ്‌ കേന്ദ്രങ്ങളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.ഉപയോഗിച്ച പ്ലാസ്റ്റിക്‌ ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനാണ്‌ പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ച്‌ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്‌.ഹരിത കർമ്മ സേന ബൂത്തുകളിൽ ബോട്ടിലുകൾ നിറയുമ്പോൾ അവ ശേഖരിച്ച്‌ എം.സി.എഫിൽ എത്തിക്കും.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1,79,550 രൂപ ചെലവഴിച്ചാണ്‌ പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്‌.ശുചിത്വ ഫണ്ടിൽ നിന്നാണ്‌ തുക വകയിരുത്തിയത്‌.


ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,നിർവ്വഹണ ഉദ്യോഗസ്ഥൻ കെ.ഹാഫിസ്‌ മുഹമ്മദ്‌,വി.ഇ.ഒ.ആശിഖ്‌ കോയ തങ്ങൾ,എൻ.പി.മൂസ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ ബോട്ടിൽ ബൂത്തുകളുടെ ഉൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم