ഓമശ്ശേരി: പഞ്ചായത്ത് ഭരണസമിതി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് സൗജന്യ വോളിബോൾ പരിശീലനം നൽകുന്നു.വിദ്യാർത്ഥി-യുവജനങ്ങളെ കായികക്ഷമതയുള്ളവരാക്കി വളർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് അപേക്ഷകൾ സമർപ്പിച്ച 14 നും 18 നുമിടയിൽ പ്രായമുള്ള മുഴുവൻ അപേക്ഷകർക്കും വോളിബോളിൽ പരിശീലനം നൽകുന്നുണ്ട്.പുത്തൂർ വോളിബോൾ ഗ്രൗണ്ടിൽ നടക്കുന്ന പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ട്രൈനർ രജീഷ് ഉള്ളിയേരി,സഹ പരിശീലകൻ പി.കെ.കുഞ്ഞോയി എന്നിവരാണ് നേതൃത്വം നൽകുന്നത്.
പരിശീലന പ്രോഗ്രാം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,നിർവ്വഹണ ഉദ്യോഗസ്ഥയും പുത്തൂർ ഗവ:യു.പി.സ്കൂൾ ഹെഡ് മിസ്ട്രസ് ഷാഹിന ടീച്ചർ,മുൻ ഹെഡ് മാസ്റ്റർ പി.എ.ഹുസൈൻ,ശാദുലി മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പതിനഞ്ച് ദിവസത്തെ സൗജന്യ വോളിബോൾ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
Post a Comment