ഓമശ്ശേരി:കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ സംഘടിപ്പിച്ച ദശദിന എക്സ്പോക്ക് പ്രൗഢ സമാപനം.ഘോഷയാത്ര,കൊയ്ത്തുത്സവം,മഡ് ഫുട്ബോൾ,കാർഷിക മേള,കുടുംബോൽസവം,പാട്ടുത്സവം,കലാമേള,കാർഷിക സെമിനാർ,സൗജന്യ മണ്ണ് പരിശോധന,സാംസ്കാരിക സദസ്സ്,വ്യാപാരോൽസവം തുടങ്ങിയ പരിപാടികളോടെയാണ് പത്തു ദിവസം നീണ്ടു നിന്ന ഗ്രാന്റ് ഫെസ്റ്റ് ഓമശ്ശേരിയിൽ സംഘടിപ്പിച്ചത്.
സമാപന സംഗമം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.മണ്ഡലത്തിലുടനീളം ആവേശം പടർത്തിയാണ് ഗ്രാന്റ് ഫെസ്റ്റ് സമാപിച്ചതെന്നും വ്യത്യസ്ത പരിപാടികൾ നടത്തി ശ്രദ്ദേയമായ പ്രവർത്തനങ്ങൾ കഴ്ച്ച വെച്ച ഓമശ്ശേരിയിലെ സംഘാടക സമിതി അഭിനന്ദനമർഹിക്കുന്നുവെന്നും എം.എൽ.എ.അഭിപ്രായപ്പെട്ടു.ഒന്നിച്ചിരിക്കാനുള്ള സാഹചര്യങ്ങൾ കുറഞ്ഞ് വരുന്ന വർത്തമാന കാലത്ത് മാനവിക ഐക്യം വിളിച്ചോതുന്നതായിരുന്നു മണ്ഡലം ഫെസ്റ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,പഞ്ചായത്ത് സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ യു.കെ.ഹുസൈൻ,എ.കെ.അബ്ദുല്ല,ടി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ഓമശ്ശേരിയിലെ ഗ്രാന്റ് ഫെസ്റ്റ് സമാപന സംഗമം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.
Post a Comment