പുതുപ്പാടി:പൂക്കോട് വെറ്റിനറി സർവകലാശാലയിൽ  മൃഗീയമായി എസ്എഫ്ഐ കാരാൽ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിക്ക് നീതി നടത്തി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ തീജ്വാലകളുമായി പ്രതിഷേധ പ്രകടനം നടത്തി.

കൊന്നവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ഒത്താശ ചെയ്ത അധ്യാപകരടക്കുള്ള സി പി എം നേതൃത്വത്തിനെ   നിയമത്തിൻറെ മുൻപിൽ എത്തിക്കണം.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോബി ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ വിൽസൻറ് വടക്കേമുറിയിൽ, രാജേഷ് ജോസ്,ജോസ് പൈക,ബിജു താന്നിക്കാകുഴി,നൗഷാദ് വി.എസ്,ബാബു പട്ടരാട്ട്,അംബിക മംഗലത്ത്,  ,അലക്സ് തോമസ്,രതീഷ് പ്ലാപ്പറ്റ,പി.സി.മാത്യൂ, ഹനീഫ ആച്ചംപറമ്പിൽ, ലീലാമ്മമംഗലത്ത്,
 ഷിജു ഐസക്, സാബു അവണ്ണൂർ, നാസർ പുഴങ്കര, ജിജി എലുവാലുങ്കൽ , വിൽസൺ തറപ്പേൽ, ജോസ് പെരുമ്പള്ളി, ബിനു  പാലാത്തറ, ബാബു പെരിയപ്പുറം, ബിജു ഓത്തിക്കൽ,തമ്പി പറ കണ്ടത്തിൽ, ജോസഫ് ചെന്നിക്കര,ചന്ദ്രൻ മൈക്കാവ്, തമ്പി കണ്ടത്തിൽ, ടോമി കുന്നേൽ, രവി തെയ്യപ്പാറ, ബേബി കളപ്പുര, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിബി തിരുമല എന്നിവർ പ്രസംഗിച്ചു.


 

Post a Comment

أحدث أقدم