തിരുവമ്പാടി :
ദിനംപ്രതിയുണ്ടാകുന്ന വന്യമൃഗശല്യത്തിൽ നിന്നും കർഷകരെയും ജനങ്ങളെയും രക്ഷിക്കുന്നതിനായി
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

സാങ്കേതിക തടസ്സങ്ങൾ പറയാതെ, കൃഷിഭൂമിയിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിന് അടിയന്തിര നിയനിർമ്മാണം നടത്തുക യാണു വേണ്ടത്.

കഴിഞ്ഞ ദിവസം കണ്ടപ്പൻ ചാലിൽ പുലിയിറങ്ങി.
ഇന്നലെ രാത്രിയിലും ഇന്നു പകൽ മൂന്നു മണി സമയത്തും ആനക്കാംപൊയിലിലെ നടുക്കണ്ടത്തിൽ പുലിയിറങ്ങി.

ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്
കണ്ടപ്പൻ ചാലിൽ ഫോറസ്റ്റ് അധികൃതർ പുലിക്കൂട് വെച്ചിട്ടുണ്ട്.

എന്നാൽ നിരന്തരമായി പകലും രാത്രിയിലും പുലിയിറങ്ങുന്നതുമൂലം
നാട്ടുകാരാകെ ഭയചകിതരാണ്.

ദിവസങ്ങളായി വീടിനു വെളിയിലിറങ്ങുന്നില്ല. കുട്ടികളെ സ്ക്കൂളിൽ അയക്കുന്നില്ല.

ആകയാൽ അടിയന്തിരമായ രക്ഷാ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന് കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് CNപുരുഷോത്തമൻ എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post