തിരുവമ്പാടി: തിരുവമ്പാടി ഗവണ്മെന്റ് ഐ.ടി.ഐ യിൽ എസ്.എഫ്.ഐ.- യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.ഇന്നലെ വെള്ളിയാഴ്ച നടന്ന യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംഘർഷമുണ്ടായത്.
തെരഞ്ഞെടുപ്പിൽ ആറ്‌ സീറ്റുകളിലും എസ് എഫ്.ഐ.വിജയിച്ചിരുന്നു. വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.

സംഘർഷത്തെ തുടർന്ന് ഇരുവിഭാഗത്തുമുള്ള പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

പോലീസ് യു.ഡി.എസ്.എഫ് പ്രവർത്തകരെ തിരഞ്ഞു പിടിച്ചു മർദിക്കുകയായിരുന്നെന്നു യു.ഡി.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ യു.ഡി.എസ്.എഫ് പ്രവർത്തകർ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചാവിഷയമായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം വെച്ചതാണ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത് എന്നും തുടർന്ന് തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് അക്രമമഴിച്ചുവിടുകയായിരുന്നെന്നും പോലീസും അവരോടൊപ്പം ചേർന്ന് യു.ഡി.എസ്.എഫ് പ്രവർത്തകരെ മർദിക്കുകയായിരുന്നെന്നും കെ.എസ്.യു.ജില്ലാ ജനറൽ സെക്രട്ടറി താനുദേവ് ആരോപിച്ചു.

എന്നാൽ തീർത്തും സമാധാനപരമായി നടത്തിയ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും തോറ്റതിന്റെ അരിശം തീർക്കാൻ ബ്ലൂട്ടൂത്ത് സ്പീക്കർ പോലുള്ള സംഗീത ഉപകരണങ്ങൾ നിരോധിച്ചിട്ടും നിയമം ലംഘിച്ചു കൊണ്ടു യു.ഡി.എസ്.എഫ് പ്രവർത്തകർ പാരഡി ഗാനം വെച്ചു പ്രകോപനമുണ്ടാക്കി സംഘർഷത്തിന് തുടക്കം കുറിച്ചതാണെന്ന് എസ് എഫ് ഐ യും ആരോപിച്ചു.പുറത്ത് നിന്നു വന്ന ഡി വൈ എഫ് ഐ പ്രവർത്തകർ ആഹ്ലാദപ്രകടങ്ങൾ വീക്ഷിക്കാനും എസ് എഫ് ഐ പ്രവർത്തകരേ പിന്തുണക്കാനും വന്നതാണെന്നും അതെ സമയം പോലീസ് അക്രമം ഇല്ലാതാക്കാൻ ശ്രമിച്ചതാണെന്നും യു.ഡി.എസ്.എഫ് പ്രവർത്തകരേ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിച്ചു എന്നുള്ളത് വസ്ഥവ വിരുദ്ധമാണ് എന്നും പോലീസിനെ തടഞ്ഞു വെച്ചു പ്രശ്നം വിവാദമാക്കാനാണ് യു.ഡി.എസ്.എഫ് പ്രവർത്തകർ ശ്രമിച്ചതെന്നും എസ് എഫ് ഐ പ്രവർത്തകരും ആരോപിച്ചു.
സംഘർഷത്തിൽ പരിക്കേറ്റവരേ സമീപത്തുള്ള താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫോട്ടോ:
തിരുവമ്പാടി ഗവണ്മെന്റ് ഐ ടി ഐയിൽ നടന്ന എസ് എഫ് ഐ -യു.ഡി.എസ്.എഫ് സംഘർഷം തിരുവമ്പാടി പോലീസ് തടയുന്നു.

Post a Comment

Previous Post Next Post