കോടഞ്ചേരി :
വയനാട് എം. പി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ വഖഫ് ബില്ലിൽ സ്വീകരിച്ച നിലപാടിൽ പ്രധിഷേധിച്ച് കണ്ണോത്ത് സിപിഐഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു.

കോർണർ യോഗം ലോക്കൽ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതും മത വിവേചനപരവുമായ വഖഫ് ബില്ല് അവതരിപ്പിക്കുന്ന സന്ദർഭത്തിൽ വിപ്പുണ്ടായിട്ടും സഭയിൽ നിന്ന് വിട്ടു നിന്നത് അതിനീചമായ നിലപാടാണ്.

ഇസ്ലാംമത വിശ്വാസികളോടും മതനിരപേക്ഷ നിലപാടുള്ള ബഹുഭൂരിപക്ഷത്തോടും കാണിച്ച വഞ്ചനയാണ് വഖഫ് ബില്ലവതിരിപ്പിച്ച സമയം സഭയിൽ നിന്നും പ്രിയങ്കാ ഗാന്ധി വിട്ടുനിന്നത് എന്നതിൽ യാതൊരു സംശയവുമില്ല

യോഗത്തിന് സുബ്രമണ്യൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എംഎം സോമൻ, രജി ടി എസ്, രജനി സത്യൻ, ബിന്ദു റെജി, എ.ആർ ബാലകൃഷ്ണൻ, നൗഷാദ് എം.പി, വാർഡ് മെമ്പർമാരായ റീന സാബു, റോസിലി മാത്യു എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم