മുക്കം:
വയനാട് പാർലമെന്റ് എം.പി. പ്രിയങ്ക ഗാന്ധി വഖഫ് ബിൽ ചർച്ചയിൽ നിന്നും, വോട്ടിംഗിൽ നിന്നും വിട്ടു നിന്നതിലും മുണ്ടക്കൈ ചൂരൽമല ദുരന്ത നിവാരണ ഫണ്ട് നൽകാത്തതിലും, പ്രതിപക്ഷ നേതാവ് വക്കഫ് ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സംസാരിക്കാത്തതിലും പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രമായ കാരമൂലയിൽ നടന്ന പ്രതിഷേധപ്രകടനം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ശിവദാസൻ ഉത്ഘാടനം ചെയ്തു,
കെ കെ നൗഷാദ് അധ്യക്ഷനായി, സി ദേവരാജൻ, ബിപി ജമീല, സുരേഷ് കോരല്ലൂർ, തുടങ്ങിയവർ സംസാരിച്ചു, എം ബി രാമകൃഷ്ണൻ, പി എം ഷീബ, മിനി കണ്ണങ്കര,ബിജുൻ കാരമൂല, സുരേഷ് ബാബു കാരാട്ട്, വിപിൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق