സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു.
ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് പ്രധാന ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 1991 ബാച്ചുകാരനായ ജയതിലക് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പദവികള്‍ വഹിച്ചശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു. നിലവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപി ആയതോടെയാണ് നിയമനം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയർ ആൻഡ് റസ്ക്യൂ മേധാവിയായാണ് സർക്കാർ നിയമിച്ചത്
 

Post a Comment

أحدث أقدم