ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 10:30 ന് നടക്കും. രാവിലെ 10:30 മുതല്‍ 11 വരെ സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം.

പുലർച്ചെ 5 .30 ന് നടത്താനിരുന്ന വാർത്ത സമ്മേളനമാണ് മാറ്റിയത്. പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

അതേസമയം നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. പഞ്ചാബ്, രാജസ്ഥാൻ ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പാക് ഡ്രോണുകള്‍ എത്തിയതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഡ്രോണുകള്‍ എത്തിയതിനെ തുടര്‍ന്ന് കച്ച് അടക്കമുള്ള ചിലയിടങ്ങളില്‍ ബ്ലാക്ക്ഔട്ട് ആരംഭിച്ചതായും ദേശീയ മാധ്യമങ്ങ‍‍‍ള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Post a Comment

أحدث أقدم