ഓമശ്ശേരി : യഥാർത്ഥ വിശ്വാസികൾക്ക് തീവ്രവാദിയോ ഭീകര വാദിയോ ആവാൻ കഴിയില്ലെന്നും ഒരു മതവും തീവ്രവാദ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.


 മതത്തിലെ നവീന ചിന്താഗതിക്കാരാണ് സമൂഹത്തിൽ ചിദ്രതയും ദിന്നിപ്പും സൃഷ്ടിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. മനുഷ്യർക്കൊപ്പം കർമ്മസാമയികം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് വാർഷികത്തിൻ്റെ ഭാഗമായി സോൺ തലങ്ങളിൽ നടത്തപ്പെടുന്ന ആദർശസമ്മേളനങ്ങളുടെ കൊടുവള്ളി സോൺ സമ്മേളനം ഓമശ്ശേരിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

സോൺ പ്രസിഡണ്ട് വി പി നാസർ സഖാഫിയുടെ അധ്യക്ഷതയിൽ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ ആനുകാലിക വിഷയം അവതരിപ്പിച്ചു. 

സമസ്ത ജില്ലാ സെക്രട്ടറി ശുകൂർ സഖാഫി വെണ്ണക്കോട് വിഷയാവതരണം നടത്തി. ഹുസൈൻ മുസ്ലിയാർ കൊടുവള്ളി,സലീം അണ്ടോണ, എ കെ സി മുഹമ്മദ് ഫൈസി, ഒ എം അബൂബക്കർ ഫൈസി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ഹുസൈൻ നീബാരി,എ കെ മുഹമ്മദ് സഖാഫി, വി കെ അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുറഷീദ് അഹ്സനി, സകിയുദ്ധീൻ അഹ്സനി,സി ഇബ്റാഹീം മുസ്ലിയാർ,ഇസ്ഹാഖലി പി പി സംബന്ധിച്ചു.ഒ എം ബശീർ സഖാഫി സ്വാഗതവും സലീം ഹാജി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഓമശ്ശേരിയിൽ നടന്ന കൊടുവള്ളി സോൺ ആദർശ സമ്മേളനത്തിൽ പേരോട് അബ്ദുഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു.

Post a Comment

أحدث أقدم