കൂടരഞ്ഞി :
കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ മേടം മാസത്തിലെ അത്തം നാളിലെ ശ്രീ പോർക്കലീദേവിയുടെ പിറന്നാളാഘോഷവും ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തിലുള്ള പൊങ്കാല സമർപ്പണവും വിശേഷാൽ പൂജകളായ ഗണപതി ഹോമം, ദേവീപുജ എന്നിവയോടെ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.
ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച പൊങ്കാലയിൽ നൂറ് കണക്കിന് സ്ത്രീകൾ അണിനിരന്നു. പൊങ്കാല അടുപ്പിൽ വെച്ച് പാകം ചെയ്ത പായസപ്രസാദം ക്ഷേത്രാങ്കണത്തിലെത്തിയ ഭക്തർക്ക് വിതരണം ചെയ്തു.
ദേവീപിറന്നാൾ ദിവസത്തെ വിശേഷപൂജകൾക്കും പൊങ്കാല കർമ്മങ്ങൾക്കും ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര മേൽ ശാന്തി ടി.കെ. സുധീഷ്കുമാർ, ഡോ.രൂപേഷ് നമ്പൂതിരി താമരക്കുളം, സായ് നമ്പൂതിരി അടിമാലി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലൊരുക്കിയ അന്നദാനത്തിനും, പൊങ്കാല ഒരുക്കലിനും, ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, രക്ഷാ ധികാരികളായ സുന്ദരൻ എ പ്രണവം, അജയൻ വല്ല്യാട്ട് കണ്ടം, സൗമിനി കാലങ്ങാടൻ, ഗിരീഷ് കൂളിപ്പാറ, മാതൃസമിതി ഭാരവാഹികളായ രമണി ബാലൻ, ഷൈലജ പള്ളത്ത്, ക്ഷേത്ര സമിതി ഭാരവാഹികളായ ബിന്ദു ജയൻ , വിജയൻ പൊറ്റമ്മൽ, അജിത് കൂട്ടക്കര, മനോജ് ചായം പുറത്ത്, വേലായുധൻ ചോലയിൽ, സജീവൻ ആലക്കൽ, രാമൻകുട്ടി പാറക്കൽ, ഇന്ദിര ചാമാടത്ത്, സതീഷ് അക്കര പറമ്പിൽ, ജയദേവൻ നെടുമ്പോക്കിൽ, ഷാജി കോരല്ലൂർ, സുന്ദരൻ പള്ളത്ത്, സുമതി പ്രദീപ്, ഷാജി വട്ടച്ചിറയിൽ, സുനിത മോഹൻ, രാജൻ കുന്നത്ത്, ബാബു ചാമാടത്ത്, കറപ്പൻ കലങ്ങാടൻ, വിനോദ് മണ്ണു പുരയിടം, രാജേഷ് തമ്മാനിക്കുന്നത്ത്, ശിവദാസൻ മുതുവമ്പായി, ശശി പീച്ചനാരി, ബാബു അയ്യപ്പൻകുന്നത്ത്, ബേബി കൂട്ടക്കര, ദീപു കുവ്വത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment