ജനത്തിന് സംരക്ഷണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ രാജിവെച്ചുപോകണമെന്ന് കത്തോലിക്ക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷിതത്വബോധത്തോടെ ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്ത് പാർട്ടി, എന്ത് സർക്കാർ. വീടുകളിൽ പുലിയും ആനയും കയറുകയാണ്. കത്തോലിക്ക കോൺഗ്രസിന് ഒരു പാർട്ടിയുമായി അടുപ്പമോ അകൽച്ചയോ ഇല്ല. സർക്കാറിന് ഇച്ഛാശക്തിയുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്ന് മനസ്സിലാകുമെങ്കിലും വനംവകുപ്പിലെ ഉദ്യോഗസ്ഥ ലോബി ഉണർന്നുപ്രവർത്തിക്കുന്നില്ല.
വനംവകുപ്പ് കത്തോലിക്ക സമുദായത്തിനെതിരെ ബോധപൂർവം പ്രവർത്തിക്കുന്നു. വനം ഉദ്യോഗസ്ഥർ കുരിശ് നശിപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്നു. ഇത്തരം സമീപനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കും. കത്തോലിക്ക കോൺഗ്രസ് അന്താരാഷ്ട്ര സമ്മേളനവും സമുദായശാക്തീകരണ അവകാശപ്രഖ്യാപന റാലിയും മേയ് 18ന് പാലക്കാട് മുണ്ടൂർ യുവക്ഷേത്രയിൽ നടക്കും.
44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രൂപതകളിൽനിന്നുള്ള ഭാരവാഹികളും പങ്കെടുക്കും.
Post a Comment