താമരശ്ശേരി : 
സർക്കാർ ജീവനക്കാരും അധ്യാപകരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ ആവശ്യപ്പെട്ടു.


ഒരുമിക്കാം കരുത്തേകാം

 എന്ന സന്ദേശത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ(കെ.എ.ടി.എഫ്) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ അംഗത്വ കാംപയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ ജില്ലാ കെ എ ടി എഫ് പ്രസിഡണ്ട് ഷാജഹാൻ അലി അഹ്‌മദിന് മെമ്പർഷിപ്പ് നൽക്കൊണ്ടാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാനം നിർവ്വഹിച്ചത്.

സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് ഖാസിമി, ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി  നൂറുദ്ദീൻ കാന്തപുരം, ഉപജില്ലാ പ്രസിഡണ്ട് സി.പി സാജിദ്, സെക്രട്ടറി ടി മുഹമ്മദ്, വനിതാ വിംഗ് കൺവീനർ യു എ ഷമീമ സംബന്ധിച്ചു.




Post a Comment

Previous Post Next Post