ഓമശ്ശേരി:
പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ പത്താം തരം പരീക്ഷയിൽ തുടർ പഠനത്തിന്‌ യോഗ്യത നേടിയ പഞ്ചായത്ത്‌ പരിധിയിലെ വിദ്യാർത്ഥികളുടെ മെഗാ സംഗമം (ദിശ-കരിയർ ക്രാഫ്റ്റ്‌-25) സംഘടിപ്പിച്ചു.


ഓമശ്ശേരി ബ്രൈൻ വേവ് അക്കാദമിയുമായി സഹകരിച്ച്‌ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സംഗമം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും  നിറസാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ദേയമായിരുന്നു.




പത്താം തരത്തിന്‌ ശേഷം തുടർ പഠനവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കാനും മികച്ച തുടർ പഠന വഴികൾ വിശദീകരിക്കാനുമാണ്‌ പഞ്ചായത്ത്‌ ഭരണസമിതി ഏകദിന മെഗാ സംഗമം സംഘടിപ്പിച്ചത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പ്രമുഖ കരിയർ മെന്ററും ലൈഫ്‌ കോച്ചുമായ പി.എ.ഹുസൈൻ മാസ്റ്റർ ക്ലാസിന്‌ നേതൃത്വം നൽകി.മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബ്രൈൻ വേവ് അക്കാദമി പ്രതിനിധികളായ പി.സുൽഫീക്കർ മാസ്റ്റർ,ഡോ:വി.കെ.മുനീർ ഓമശ്ശേരി,ഡോ:യു.അബ്ദുൽ ഹസീബ്‌ എന്നിവർ സംസാരിച്ചു.

പ്ലസ്‌ വൺ ഓപ്ഷനുകളും കോമ്പിനേഷനുകളും സംഗമത്തിൽ വിശദീകരിച്ചു.പ്ലസ്‌ വൺ അപേക്ഷ നൽകുന്നതിനുള്ള പരിശീലനവും നൽകി.‌ഓപ്ഷൻ നൽകേണ്ട രീതികൾ ആവശ്യമായ ഫോറങ്ങൾ നൽകി പ്രാക്ടിക്കൽ പരിശീലനത്തിലൂടെയാണ്‌ സംഗമത്തിൽ അവതരിപ്പിച്ചത്‌.ലഹരിക്കെതിരെ പ്രതിജ്ഞയെടുത്താണ്‌ മെഗാ സംഗമം സമാപിച്ചത്‌.

ഫോട്ടോ:ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതിയും ബ്രൈൻ വേവും സംഘടിപ്പിച്ച കരിയർ ക്രാഫ്റ്റ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post