കൊടുവള്ളി:
എ .യു.പി സ്കൂൾ മാനിപുരം,പഠനോത്സവം കൊടുവള്ളി ഡിവിഷൻ കൗൺസിലർ അഷ്റഫ് ബാവ നിർവഹിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സ്കൂൾ മാനേജർ മക്കാട്ട് സൂരജ് ആദരിച്ചു.

പ്രമുഖ മജീഷ്യൻ ജലീൽ കുറ്റി കടവിന്റെ നേതൃത്വത്തിലുള്ള മാജിക് ഷോ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കുന്ന ഒന്നായിരുന്നു.

പിടിഎ പ്രസിഡണ്ട് ടി എം ലിനീഷ്  അധ്യക്ഷതവഹിച്ചു.

 ഹെഡ്മിസ്ട്രസ് കെ സതി സ്വാഗതം ആശംസിച്ചു, വികസന സമിതി കൺവീനർ ദിനേശ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി പ്രമീള, എം പി ടി എ ചെയർപേഴ്സൺ റാബിയ അഷറഫ്, 
എസ് ആർ ജി കൺവീനർ പി സിജു,പി.

അനീസ്, പ്രത്യുഷ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.

Post a Comment

Previous Post Next Post