തിരുവമ്പാടി : പുന്നക്കൽ, വിളക്കാംതോട്
എം.എ. എം എൽ.പി യു .പി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭവമായി നടത്തി.
പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. മാത്യു പെരിവേലിൽ ഉത്ഘാടനം ചെയ്തു.
യു.പി സ്കൂൾ പ്രധാനാധ്യാപിക സെലിൻ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർമാരായ ഷൈനി ബെന്നി , ലിസി സണ്ണി, പിടിഎ പ്രസിഡൻ്റുമാരായ ഷെമീർ എം.എം. അൻസാർ പി എച്ച്, അൻസാർ കെ എച്ച് , എന്നിവർ ആശംസകൾ അർപ്പിച്ചു.
എൽപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന റോജടീച്ചർ കുട്ടികൾക്ക് എല്ലാ വിധ ആശംസകളും നേർന്നു.
ചടങ്ങിൽ എം പി ടി എ പ്രസിഡൻ്റുമാരും സന്നിഹിതരായിരുന്നു.
മാസ്റ്റർ. നെവിൻവിനോദ് മനോഹരമായ ഗാനം ആലപിച്ചു.
ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി അനിൽ ജോൺ നന്ദി പറഞ്ഞു.
നവാഗതരെ മാനേജർ ഹെഡ്മിസ്ട്രസുമാർ അധ്യാപകർ എന്നിവർ ചേർന്ന് സ്വീകരിച്ചു പായസവിതരണവും ഉണ്ടായിരുന്നു.
Post a Comment