തിരുവമ്പാടി :
നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം നേടിക്കൊണ്ട് ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചതിൻ്റെ ആഹ്ലാദപ്രകടനം യുഡിഎഫ് ൻ്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ അങ്ങാടിയിൽ വെച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി .
യുഡിഎഫ് സ്ഥാനാർത്ഥി
ആര്യാടൻ ഷൗക്കത്തിനെ
വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച നിലമ്പൂരിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടും നന്ദി അറിയിച്ചുകൊണ്ടു മുള്ള പൊതുസമ്മേളനത്തിന്
തിരുവമ്പാടി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി ജെ കുര്യാച്ചൻ അധ്യക്ഷത വച്ചു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഷിജു ചെമ്പനാനി, മേഴ്സി പുളിക്കാട്ട്, ബിനു പുതുപ്പറമ്പിൽ,ജോഷി പുല്ലുകാട്ടിൽ,കേരള കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഷാജു പൊട്ടനാനി,ജോസ് പുളിക്കാട്ട്,ജിനീഷ് പൂഞ്ചോല , സെബാസ്റ്റ്യൻ പൂവത്തിങ്കൽ,ജോയ് മറ്റപ്പള്ളി,സണ്ണി കന്നുകുഴി പ്രസംഗിച്ചു.
إرسال تعليق