തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വായനദിനാചരണം റിട്ടയർഡ് അധ്യാപകനും കലാകാരനുമായ റ്റി. ജി. ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസി.മാനേജർ ഫാ.ജോസഫ് പന്തപ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് , പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് ടി.ജെ സണ്ണി, സെക്രട്ടറി റ്റി. റ്റി. തോമസ്, അധ്യാപക പ്രതിനിധി അബ്ദുൽ റഷീദ്, വിദ്യാർത്ഥി പ്രതിനിധി ഡിയോൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ തല ആസ്വാദനക്കുറിപ്പ് മൽസര വിജയികൾക്ക് ഉപഹാരങ്ങൾ നൽകുന്നതിനായി നെഹ്‌റു ലൈബ്രറി സ്പോൺസർ ചെയ്യുന്ന തുക ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ഒരു കുട്ടി ഒരു പുസ്തകം വീതം സ്കൂളിന് സംഭാവന ചെയ്യുന്ന' കുഞ്ഞിക്കൈയ്യിൽ ഒരു പുസ്തകം' പരിപാടിക്ക് തുടക്കം കുറിച്ചു. കാവ്യാലാപനം, കഥാകഥനം, വാർത്താവായനാ മത്സരം, കയ്യെഴുത്തു മത്സരം, ക്ലാസ്സ് ലൈബ്രറി നവീകരണം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. അധ്യാപകരായ സോന ഡോണി, സിസ്റ്റർ സിൽവി, ഡിൽ ന ജെ മരിയ , സിസ്റ്റർ ഷിനിമോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment