കോടഞ്ചേരി :
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സഹായ കുട വിപണി ആരംഭിച്ചു.
മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്ഐ സി അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് കുട വിൽപ്പന വിപണി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
വിദ്യാർഥികളുടെ ചെറുതും വലുതുമായ സഹായപ്രവർത്തനങ്ങളെ പൊതുസമൂഹം ഏറെ പ്രാധാന്യത്തോടെ കാണുന്നുവെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. സമൂഹത്തോടുള്ള വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രക്ഷിതാവായ ജിമ്മി നിരപ്പേൽ ആദ്യ വില്പന ഏറ്റുവാങ്ങി.
ഭിന്നശേഷിക്കാരനായ സുനേഷ് തിരുവമ്പാടി നിർമ്മിച്ച കുടകളാണ് പ്ലസ് വൺ അഡ്മിഷനുമായി സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി എൻഎസ്എസ് വളണ്ടിയേഴ്സ് വിൽപ്പനയ്ക്കായി തയ്യാറാക്കിയത്.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ ഏവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ കെവിൻ റോയ്, ഗ്രാഫിക് മരിയ ബിനോയ്, എൻഎസ്എസ് എൻഎസ്എസ് വോളണ്ടിയേഴ്സ്, അധ്യാപകർ അനധ്യാപിക അനധ്യാപകർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
കുട വിൽപ്പന വിപണിക്ക് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിറഞ്ഞ സഹകരണവും പ്രോത്സാഹനവുമാണ് ലഭിച്ചത്. ആദ്യദിനം തന്നെ ഇരുപതോളം കുടകൾ വിറ്റഴിക്കുവാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.
Post a Comment