ഓമശ്ശേരി:
ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടിക ജാതി വിഭാഗത്തിലെ 71 വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വിവിധ വാർഡുകളിൽ നിന്നും പ്രസ്തുത പദ്ധതിയിലേക്ക്‌ അപേക്ഷ സമർപ്പിച്ചവർക്കാണ്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തത്‌.എസ്‌.സി.പി.ഫണ്ടിൽ നിന്ന് മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി പ്രാവർത്തികമാക്കിയത്‌.മേശയും കസേരയും ഉൾപ്പെടുന്ന പഠനോപകരണങ്ങളാണ്‌ സൗജന്യമായി നൽകിയത്‌.ഇത്‌ കൂടാതെ എസ്‌.സി.വിഭാഗത്തിന്‌ വിദ്യാഭ്യാസ മേഖലയിൽ പഠന മുറിക്ക്‌ പത്ത്‌ ലക്ഷം രൂപയും സ്കോളർ ഷിപ്പിന്‌ അഞ്ച്‌ ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്‌.

പുത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ മെമ്പർമാരായ പി.അബ്ദുൽ നാസർ,എം.ഷീജ,കെ.പി.രജിത,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥ വി.ഷാഹിന ടീച്ചർ,സി.ആർ.സി.കോ-ഓർഡിനേറ്റർ കെ.നൗഷാദ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post